പന്താവൂര്‍ ഇര്‍ഷാദ് കൊലക്കേസ്; പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും

മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കൊലക്കേസില്‍ പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. പ്രതികളുടെ കൊവിഡ് പരിശോധന ഫലം പുറത്ത് വന്നാല്‍ ഉച്ചയോടെ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടുമെന്നാണ് പൊലീസ് കണക്ക് കൂട്ടല്‍.

കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും ഇര്‍ഷാദിന്റെ ഫോണും കണ്ടെടുക്കുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്നാല്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയശേഷം ആയുധങ്ങള്‍ വിവിധ സ്ഥലങ്ങളിലും ഇര്‍ഷാദിന്റെ ഫോണും സിം കാര്‍ഡും വേറെ വേറെയാക്കി കടലിലും പുഴയിലുമെറിഞ്ഞുവെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കടലിലും പുഴയിലുമെറിഞ്ഞ ഇത്തരം സാധനങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമല്ല. കൂടാതെ ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ടടിച്ചാണ് ഇര്‍ഷാദിനെ ബോധം കെടുത്തിയതെന്നും പിന്നീട് പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നെന്നുമാണ് മൊഴി. ഈ സാധനങ്ങള്‍ കണ്ടെത്തുന്നതും പ്രധാനമാണ്.

അതേസമയം, റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാനായി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളുടെ കൊവിഡ് പരിശോധന ഫലം പുറത്ത് വന്നാല്‍ ഉച്ചയോടെ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇന്ന് വൈകീട്ടേടെ പ്രതികളെ കൊലപാതകം നടത്തിയ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Story Highlights – Pantavur Irshad murder case; custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top