ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി
ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി. എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടായാല്‍ ഒന്നിലധികം മന്ത്രിപദവി ആവശ്യപ്പെടും. ധനം, റവന്യൂ, നിയമ വകുപ്പുകള്‍ ചോദിക്കാനാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. ജോസ് കെ. മാണിക്കും റോഷി അഗസ്റ്റ്യനും പുറമേ എന്‍. ജയരാജിനും ക്യാബിനറ്റ് പദവി ഉറപ്പാക്കും.
അഞ്ച് ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ വേണമെന്നും പാര്‍ട്ടിയില്‍ പൊതു വികാരമുണ്ട്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ പദവികള്‍ ഉറപ്പാക്കാനാണ് ജോസ് കെ. മാണിയുടെ നീക്കം. രാജ്യസഭാംഗത്വം ജോസ് കെ. മാണി ഇന്ന് രാജിവയ്ക്കും.
നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കൊപ്പം തന്നെയാണ് കേരള കോണ്‍ഗ്രസ് എം അധികാര പദങ്ങള്‍ ഉറപ്പാക്കാന്‍ ഒരുങ്ങുന്നത്. കെ.എം. മാണിയുടെ അഭാവത്തിലാണ് പാര്‍ട്ടി ഇടതുമുന്നണിക്കൊപ്പം എത്തിയതെങ്കിലും, ആവശ്യപ്പെടുന്നത് യുഡിഎഫ് മന്ത്രിസഭയില്‍ കെ.എം. മാണി കൈകാര്യം ചെയ്ത പ്രധാന വകുപ്പുകളാണ്. 2011 – 2016 കാലഘട്ടത്തില്‍ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് എമ്മിന് യുഡിഎഫ് നല്‍കിയിരുന്നു. ഇക്കാര്യവും എല്‍ഡിഎഫുമായി ഉള്ള ചര്‍ച്ചകളില്‍ ജോസ് കെ. മാണി ഉയര്‍ത്തിക്കാട്ടും. നിലവില്‍ ധനം , നിയമ വകുപ്പുകള്‍ സിപിഐഎമ്മും, റവന്യൂവകുപ്പ് സിപിഐയുമാണ് കൈവശം വച്ചിട്ടുള്ളത്. എതിര്‍പ്പുകള്‍ ഉണ്ടായാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം ചൂണ്ടിക്കാട്ടാനാണ് പാര്‍ട്ടിയുടെ നീക്കം.
Story Highlights – Jose K. Mani Aiming for a key position in the Left Front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here