ഇംഗ്ലണ്ട് താരം മൊയീൻ അലിക്ക് കൊവിഡ്

Moeen Ali positive Covid

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിക്ക് കൊവിഡ്. ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായി നടത്തിയ ആദ്യ ഘട്ട പരിശോധനയിലാണ് മൊയീൻ അലിക്ക് കൊവിഡ് പോസിറ്റീവായത്. പര്യടനത്തിനായി ശ്രീലങ്കയിൽ എത്തിയതിനു ശേഷമായിരുന്നു പരിശോധന. മറ്റ് താരങ്ങളുടെയൊക്കെ പരിശോധനാഫലം നെഗറ്റീവാണ്.

10 ദിവസം ഐസൊലേഷനിൽ കഴിയാനാണ് മൊയീൻ അലിയോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊയീൻ അലിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ക്രിസ് വോക്സ് ടീം അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കും. വോക്സും സ്വയം ഐസൊലേസ്റ്റ് ചെയ്യണം.

രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിച്ചതിനു പിന്നാലെ ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ജനുവരി 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. ജനുവരി 22 ന് രണ്ടാമത്തെ ടെസ്റ്റും ആരംഭിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഗല്ലെയിലാണ് മത്സരങ്ങൾ നടക്കുക.

Story Highlights – Moeen Ali tests positive for Covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top