Advertisement

കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവം; മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

January 6, 2021
Google News 1 minute Read
child death

കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. സംഭവ ദിവസം ദേശീയ പാതകളില്‍ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തും. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പ്രതികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

Read Also : രാജസ്ഥാനിലെ കോട്ടയില്‍ നവജാത ശിശുമരണ സംഖ്യ ഉയരുന്നു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അണുബാധയേറ്റതാവാം കുഞ്ഞിന്റെ മരണ കാരണമെന്ന് എസ്എടി ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് ഊഴാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീടിന് പിന്നിലെ പറമ്പില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൂട്ടത്തിന് ഇടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആദ്യഘട്ടത്തില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ ആരോഗ്യ നില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു.

Story Highlights – child death, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here