യുഎഇ നാടുകടത്തിയ കാസര്‍ഗോഡ് സ്വദേശികളെ ചോദ്യം ചെയ്ത് എന്‍ഐഎ

യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തു. ഐ എസില്‍ ചേര്‍ന്നവരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴു പേരെ യുഎഇ നാടുകടത്തിയത്.
Read Also : സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് എന്‍ഐഎ
ഐ എസില്‍ ചേര്‍ന്ന ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുല്ല, ഇജാസ് എന്നിവരുമായി യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇവരെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നാടുകടത്തുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ഏഴ് പേരെയും എന്‍ഐഎ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ശേഷം പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 2016 ലാണ് ഇവര്‍ റാഷിദ് അബ്ദുല്ല, ഇജാസ് എന്നിവരുമായി ഫോണില്‍ സംസാരിച്ചത്.
Story Highlights – kasargod, nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here