നിയമസഭാ സീറ്റ് വിഭജനം; ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്

UDF district committees reorganized

നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ഉഭയകക്ഷി ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടും. 30 സീറ്റ് വേണമെന്ന് മുസ്ലിം ലീഗ്. രണ്ട് സീറ്റ് കൂടുതല്‍ ലഭിച്ചേക്കും. ആറ് സീറ്റ് ആണ് പാര്‍ട്ടി കൂടുതലായി ആവശ്യപ്പെടുന്നത്.

Read Also : ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായേക്കും

ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത് 15 സീറ്റാണ്. എന്നാല്‍ 11 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്നാണ് സൂചന. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് വിവരം.

വരുന്ന തിങ്കളാഴ്ച യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ചയാകും. എന്ന് ഉഭയകക്ഷി ചര്‍ച്ച തുടങ്ങണമെന്നും തീരുമാനിക്കും.

Story Highlights – udf, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top