എൻസിപി സംസ്ഥാന ഘടകത്തിൽ ഭിന്നത; ശരത് പാവാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

എൻസിപി സംസ്ഥാന നേതാക്കൾ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മാണി സി കാപ്പൻ, ടിപി പീതാംബരൻ എന്നിവരടക്കമുള്ള 6 നേതാക്കൾ മുംബൈയിലെത്തിയാണ് ദേശീയ അധ്യക്ഷനെ കണ്ടത്. എൽഡിഎഫ് വിടേണ്ട സാഹചര്യം രൂപപ്പെടുന്നുവെന്നാണ് നേതാക്കളുടെ പൊതുവികാരം. ഇതിനിടെ എൻസിപിയിലെ ചേരിതിരിവ് പരസ്യപ്പോരിലേക്കെത്തി.

പാലാ സീറ്റടക്കം 4 സീറ്റുകളും ലഭിച്ചില്ലെങ്കിൽ മുന്നണി വിടണമെന്ന് നേതാക്കൾ ശരദ് പവാറിനെ നിലപാടറിയിച്ചു. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കനാണ് സംസ്ഥാന നേതാക്കൾ ദേശീയ അധ്യക്ഷനെ കണ്ടത്. വിട്ടുവീഴ്ച ചെയ്ത് മുന്നണിയിൽ തുടരാനാവില്ലെന്ന് ശരദ് പവാറിനെ അറിയിച്ചു. എകെ ശശീന്ദ്രന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മറുവിഭാഗം നേതാക്കളും കേന്ദ്ര നേതൃത്വത്തെ കണ്ടത്. രണ്ടാഴ്ചയ്ക്കകം ചേരുന്ന സംസ്ഥാന നേതൃ യോഗങ്ങളിൽ ശരദ് പവാറും പ്രഫുൽ പട്ടേലും പങ്കെടുക്കും. ഇതിന് ശേഷമാകും മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനിടെ മാണി സി കാപ്പനെതിരെ പരസ്യ വിമർശനവുമായി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ രംഗത്തുവന്നു. എൽഡിഎഫ് വിടേണ്ട സാഹചര്യമില്ല. യുഡിഎഫുമായുള്ള ചർച്ചകൾ പ്രവർത്തകരോടുള്ള വഞ്ചനയാണ്.

സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ഇതോടെ എൻസിപിയിൽ പിളർപ്പിനുള്ള സാധ്യത ശക്തമായി. എൽഡിഎഫിന് ഒപ്പം നിൽക്കാനാണ് ഒരു വിഭാഗം നേതാക്കക്കളുടെ തീരുമാനം.

Story Highlights – Dissent in the NCP state component; Sharad Pawar met the leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top