ഡോളര്‍ കടത്ത്; വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ഉടമകളെയാണ് ചോദ്യം ചെയ്യുന്നത്. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
യുഎഇ കോണ്‍സുലേറ്റില്‍ ഇവരാണ് വീസാ സ്റ്റാമ്പിംഗ് നടത്തിയിരുന്നത്. ഇവരില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നതായും ഡോളര്‍ രൂപത്തിലാണ് കമ്മീഷന്‍ ലഭിച്ചിരുന്നതെന്നും സ്വപ്‌ന പറഞ്ഞതായാണ് വിവരം. രാവിലെ 11 മണിയോടെയാണ് ഇവരെ ചോദ്യം ചെയ്യുക. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
Read Also : ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി കസ്റ്റംസ്
അതേസമയം നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് സമന്‍സ് നല്‍കിയതില്‍ വീഴ്ചയില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ചട്ടലംഘനമെന്ന ആരോപണം കസ്റ്റംസ് നിഷേധിച്ചു.
നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയ സംഭവത്തെ അപലപിച്ച് കെ സി ജോസഫ് എംഎല്‍എ രംഗത്തെത്തി. സഭാ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നാണ് ആരോപണം. നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിരക്ഷ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മാത്രം ബാധകമാണ്. ഇത് സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കൂടി നടപ്പാനുള്ള സഭാ സെക്രട്ടറിയുടെ നീക്കം അതിശയകരമെന്നും കെ സി ജോസഫ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
Story Highlights – visa, dollar smuggling, swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here