അന്തരിച്ച മുൻ മന്ത്രി കെ.കെ രാമചന്ദ്രൻ മാസ്റ്ററിന്റെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്ററിന്റെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്.

എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിട്ടുള്ള രാമചന്ദ്രൻ, ബത്തേരിയിൽ നിന്നും കൽപ്പറ്റയിൽ നിന്നുമായി ആറ് തവണ എംഎൽഎ ആയിരുന്നു. മരണത്തിൽ നിരവധി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Story Highlights – funeral of the late former minister KK Ramachandran Master began

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top