പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന്ന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്

പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്. ദേശീയാടിസ്ഥാനത്തിലുള്ള ഓൺലൈൻ സന്നദ്ധ പരീക്ഷയാണ് നടത്തുക. പശുവിനെപ്പറ്റിയും അത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ കാമധേനു ആയോഗ് ഇത്തരം ഒരു പരീക്ഷ പ്രഖ്യാപിച്ചത്.
എല്ലാ വർഷവും പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ പറഞ്ഞു. ‘കാമധേനു ഗൗ വിഗ്യാൻ പ്രചാർ പ്രസാർ പരീക്ഷ’ എന്നാവും പേര്. ഏത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഫീസൊന്നും അടക്കാതെ പരീക്ഷ എഴുതാമെന്നും അദ്ദേഹം അറിയിച്ചു. ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള 100 ചോദ്യങ്ങളായിരിക്കും. 4 വിഭാഗങ്ങളിലായി ഒരു മണിക്കൂറാവും പരീക്ഷാസമയം. കാമധേനു ആയോഗിൻ്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ സിലബസ് ലഭിക്കും. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ 12 ഭാഷകളിൽ പരീക്ഷ നടത്തും. പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശു സയൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനു വിദ്യാർത്ഥികളെ സഹായിക്കുന്ന പഠനോപകരണങ്ങളും സർക്കാർ ഏർപ്പാടാക്കും. പാല് നൽകുന്നില്ലെങ്കിലും പശുവിനെക്കൊണ്ടുള്ള മറ്റ് വാണിജ്യ സാധ്യതകൾ മനസ്സിലാക്കാൻ ഈ പരീക്ഷ സഹായിക്കുമെന്ന് കാമധേനു ആയോഗ് വിലയിരുത്തുന്നു.
Story Highlights – Govt Announced National Level Voluntary Online Exam On Cow Science
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here