പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയ്ക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന്(പിഡബ്ല്യുസി) രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയ്ക്കുള്ള സ്റ്റേ നാലാഴ്ചത്തേക്ക് കൂടി ഹൈക്കോടതി നീട്ടി. കേസ് ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും. തങ്ങളെ കേൾക്കാതെയാണ് സർക്കാരിന്റെ തീരുമാനമെന്ന് പിഡബ്ല്യുസിയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.

ഐടി വകുപ്പിന് കീഴിലുളള സ്‌പേസ് പാർക്കിൽ സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുസിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, സ്വപ്ന സുരേഷിന്റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

Story Highlights – High Court has extended the stay on the state government’s action banning PricewaterhouseCoopers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top