കൊല്ലത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് മരണം

kollam ksrtc bus car accident two died

കൊല്ലം കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകൾ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാർ ഇടിച്ചത്.
ബസിലുണ്ടായിരുന്ന പരുക്കേറ്റവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

കാർ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Story Highlights – kollam ksrtc bus car accident two died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top