Advertisement

താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

January 17, 2025
Google News 3 minutes Read
KSRTC bus collided with car ad lorry in kozhikode

കോഴിക്കോട് താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. (KSRTC bus collided with car ad lorry in kozhikode)

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം.ലോറിയെ മറികടന്ന് എത്തിയ കാര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.

Read Also: ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?

ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവര്‍ തിരികെ കയറി ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തുകയായിരുന്നു. ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിയുകയും ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ പൂര്‍ണമായി തകരുകയും ചെയ്തു.

Story Highlights : KSRTC bus collided with car ad lorry in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here