രാജ്യത്ത് സുഗമമായ വാക്‌സിൻ വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് സുഗമമായ വാക്‌സിൻ വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിൻ കൊവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പശ്ചിമ ചരക്ക് പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികൾ വീഴ്ച്ച പാടില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രി നിർദേശിച്ചു. രാജ്യത്ത് വൈകാതെ വാക്‌സിൻ വിതരണം ആരംഭിക്കും. മൂന്നാംഘട്ട ഡ്രൈ റണിനും രാജ്യം സജ്ജമായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ വർധിച്ച കേരളം, മഹാരാഷ്ട്ര, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ പോരായ്മകൾ ഉടൻ പരിഹരിക്കണം. കൂടാതെ പ്രതിരോധനടപടികൾ ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദേശിച്ചു. വാക്‌സിൻ വിതരണം നടപടികൾക്ക് മുന്നോടിയായി വീഡിയോ കോൺഫറൻസ് വഴി ആരോഗ്യമന്ത്രി ഹർഷവർധൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി, വാക്‌സിൻ വിതരണത്തിനുള്ള മാർഗനിർദേശങ്ങൾ നൽകി. തടസങ്ങളില്ലാതെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് ഹർഷവർധൻ പറഞ്ഞു.

Story Highlights – Prime Minister Narendra Modi has promised a smooth vaccine supply in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top