Advertisement

‘ക്യാൻസർ കണ്ടെത്തി വെറും 48 മണിക്കൂറിനുള്ളിൽ വാക്‌സിൻ നൽകും എ ഐ’; ഒറാക്കിൾ ചെയർമാൻ

January 22, 2025
Google News 2 minutes Read

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് ക്യാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂർ കൊണ്ട് വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഒറാക്കിൾ ചെയർമാൻ. വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഒറാക്കിളിൾ ചെയർമാൻ ലാറി എലിസൺ ഇക്കാര്യം അറിയിച്ചത്.cancer vaccine coming soon ai driven

സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സൺ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വൈറ്റ്ഹൗസിൽ വച്ച് നടന്ന യോഗത്തിലാണ് എലിസൺ വിവരം അറിയിച്ചത്. malayalam news

എഐ സഹായത്തോടെയുള്ള രക്ത പരിശോധന നടത്തി അതിലൂടെ ക്യാൻസർ നിർണയിക്കാനാകും. തുടർന്ന് ക്യൻസറിൻ്റെ ജീൻ പരിശോധനയിലൂടെ ആ രോഗത്തിന് ആവശ്യമുള്ള വാക്സിനും 48 മണിക്കൂറിനുള്ള കണ്ടെത്താനാകുമെന്നാണ് ലാറി എലിസൺ യോഗത്തിൽ പറഞ്ഞത്.

ക്യാൻസർ നേരത്തേ കണ്ടുപിടിക്കാൻ സാധിക്കും. ക്യാൻസർ മുഴകളുടെ ചെറിയ കഷണങ്ങൾ നിങ്ങളുടെ രക്തത്തിൽ കാണുന്നു. അതിനാൽ ക്യാൻസർ ട്യൂമറിന്റെ ജീൻ സീക്വൻസ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് വേണ്ട പ്രതിരോധ കുത്തിവയ്പ്പ് (വാക്സിൻ) നൽകാൻ കഴിയും.malayalam news

ഒരിക്കൽ ഞങ്ങൾ ആ ക്യാൻസർ ട്യൂമർ ജീൻ സീക്വൻസ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾക്ക് ആ വ്യക്തിക്ക് വാക്‌സിനേഷൻ നൽകാം. ഓരോ വ്യക്തിക്കും പ്രത്യേക വാക്‌സിൻ ഇതിലൂടെ രൂപകൽപ്പന ചെയ്യാം.

ആ ക്യാൻസറിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ഓരോ വ്യക്തിക്കും ഒരു വാക്സിൻ രൂപകൽപ്പന ചെയ്യുക. ആ എംആർഎൻഎ വാക്സിൻ, ഏകദേശം 48 മണിക്കൂറിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് റോബോട്ടിക് രീതിയിൽ നിർമ്മിക്കാൻ കഴിയുമെന്ന് എലിസൺ പറഞ്ഞു.malayalam news

നേരത്തെയുള്ള ക്യാൻസർ കണ്ടെത്തൽ, അതിനായുള്ള കാൻസർ വാക്സിൻ വികസിപ്പിക്കുകയും 48 മണിക്കൂറിനുള്ളിൽ ആ വാക്സിൻ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് സങ്കൽപ്പിക്കുക. ഇതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വാഗ്ദാനവും ഭാവിയുടെ വാഗ്ദാനവുമെന്ന് എലിസൺ പറഞ്ഞു.

Story Highlights : cancer vaccine coming soon ai driven

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here