ചിക്കുൻഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സിൻ; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും

ചിക്കുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം. ‘ഇക്സ്ചിക്’ എന്ന പേരിൽ വാക്സിൻ വിപണിയിലെത്തും. വാക്‌സിൻ വികസിപ്പിച്ചത് അമേരിക്കയാണ്. യുഎസ് ആരോഗ്യ മന്ത്രാലയമാണ് വാക്സിന് അംഗീകാരം നൽകിയത്.(Worlds First Vaccine Against Chikungunya)
രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കൊതുകുകൾ വഴി പടരുന്ന വൈറസാണ് ചിക്കുൻഗുനിയ. ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചിക്കുൻഗുനിയയെ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടെ 50 ലക്ഷം പേർക്കാണ് ലോകത്ത് ചിക്കൻഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുൻഗുനിയ. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന എന്നിവ ഉണ്ടാകും. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം.
Story Highlights: Worlds First Vaccine Against Chikungunya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here