‘അൽപസത്യങ്ങളും, അർധസത്യങ്ങളും തെരുവ് മാധ്യമങ്ങളിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കി’; അഭയ കേസ് വിധിയെ കുറിച്ച് സത്യദീപം എഡിറ്റോറിയൽ
സിസ്റ്റർ അഭയ കൊലപാതകക്കേസ് വിധിയെ കുറിച്ച് സത്യദീപം എഡിറ്റോറിയൽ. എറണാകുളം, അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമാണ് സത്യദീപം. ‘അനീതിയുടെ അഭയാപഹരണം’ എന്ന ലേഖനത്തിൽ വിധിയെ കുറിച്ച് നേരിട്ടൊരു വിമർശനമില്ലെങ്കിലും വരികൾക്കിടയിൽ അഭയയ്ക്ക് നീതി നേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതി നിഷേധിച്ചുവെന്ന തരത്തിലും വാചകങ്ങളുണ്ട്.
വൈകിയിവന്ന നീതിയിൽ അഭയനീതി പൂർത്തീകരിക്കപ്പെട്ടുവോ എന്ന ചോദ്യത്തിന് മേൽക്കോടതിയിലാണ് എന്ന് പറയുന്നു. സിസ്റ്റർ അഭയയ്ക്ക് നീതിനേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതിനിഷേധത്തിനിടയാക്കിയോ എന്ന സംശയത്തെ ഗൗരവമാക്കുന്നുണ്ടെന്നും എഡിറ്റോറിയയിൽ പറയുന്നുണ്ട്. കേസന്വേഷണത്തിന്റെ നാൾവഴികൾ സ്ത്രീത്വത്തിന്റെ അപമാനീകരണ വഴികൾ കൂടിയായിരുന്നുവെന്നത് സാംസ്‌കാരിക കേരളത്തിന്റെ അപചയവൈകൃതം തന്നെയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
‘പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മർദ്ദത്തെ അതിജീവിച്ചും പ്രതികളെ ‘പിടിച്ചുകൊടുക്കുന്ന’ മാധ്യമവിചാരണയെ അതിജയിച്ചും ‘നീതി ജലം പോലെ ഒഴുകട്ടെ.’ നീതിന്യായകോടതിയിലും, പിന്നെ ദൈവത്തിന്റെ കോടതിയിലും’- എന്ന വരിയോടെയാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.
Story Highlights – sathyadeepam editorial on abhaya case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here