കർഷക സമരങ്ങളിൽ ആശങ്ക അറിയിച്ച് സുപ്രിംകോടതി

ഡൽഹി അതിർത്തികളിലെ കർഷക സമരങ്ങളിൽ ആശങ്ക അറിയിച്ച് സുപ്രിംകോടതി. സമരങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും സമരം രോഗ വ്യാപനത്തിന് കാരണമാകുമോ എന്നും സുപ്രീംകോടതി ചോദിച്ചു. നിസാമുദ്ദീനിൽ ഉണ്ടായ സ്ഥിതി ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

അതേസമയം, മാനദണ്ഡങ്ങൾ പാലിച്ചല്ല കർഷക സമരമെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളിൽ കേന്ദ്ര സർക്കാരിനോട് സുപ്രിംകോടതി റിപ്പോർട്ട് തേടി. തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കർഷക സമരങ്ങളിൽ സുപ്രിം കോടതി ആശങ്ക അറിയിച്ചത്.

Story Highlights – Supreme Court expresses concern over farmers’ strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top