കൊവിഡ് മാനദണ്ഡ ലംഘനം; കേരള സർവകലാശാല ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷൻ നിർത്തിവച്ചു

കേരള സർവകലാശാല ആസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ സ്‌പോട്ട് അഡ്മിഷൻ നിർത്തിവച്ചു. സംഭവം വാർത്തയായതോടെ പൊലീസ് എത്തിയാണ് വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും തിരിച്ചയച്ചത്. ഇത്രയധികം പേർ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷിച്ചില്ലെന്നും അഡ്മിഷൻ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.

വിവിധ ഒന്നാം വർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള സംവരണ സംവരണേതര വിഭാഗങ്ങൾക്കുളള സ്‌പോട്ട് അഡ്മിഷനാണ് സർവകലാശാലയിൽ നടന്നത്. വിവിധ മേഖലകളായി തിരിച്ചാണ് സ്‌പോട്ട് അഡ്മിഷനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. എന്നാൽ, തിരുവനന്തപുരത്ത് വിവിധ കോഴ്‌സുകളിലേക്കുള്ള വിദ്യാർത്ഥികൾ ഏത് സമയത്ത് ഹാജരാകണമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം സർവകലാശാല നൽകിയിരുന്നില്ല. ഇതാണ് കൂടുതൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരേസമയം സർവകലാശാല ആസ്ഥാനത്ത് എത്തിച്ചത്. ആയിരത്തിലധികം പേർ എത്തിയതോടെ സെനറ്റ് ഹാളടക്കം നിറഞ്ഞു കവിഞ്ഞു.

സാമൂഹിക അകലം പോലും പാലിക്കാതെയുള്ള സ്‌പോട്ട് അഡ്മിഷൻ വാർത്തയായതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി
രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും തിരിച്ചയച്ചു. സ്‌പോട്ട് അഡ്മിഷനുളള പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Story Highlights – Violation of covid norms; Spot admission has been stopped at the Kerala University headquarters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top