Advertisement

അരങ്ങേറ്റത്തിൽ പുകോവ്സ്കിയ്ക്ക് ഫിഫ്റ്റി; താരത്തെ രണ്ട് തവണ നിലത്തിട്ട് പന്ത്

January 7, 2021
Google News 2 minutes Read
Will pucovski fifty debute

ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ ഫിഫ്റ്റിയടിച്ച് ഓസീസ് യുവതാരം വിൽ പുകോവ്സ്കി. താരത്തെ രണ്ട് തവണ നിലത്തിട്ട ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ പ്രകടനം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലാണ്. പുകോവ്സ്കി (54), ലെബുഷെയ്ൻ (34) എന്നിവരാണ് ക്രീസിൽ. വാർണറെ മുഹമ്മദ് സിറാജ് ചേതേശ്വർ പൂജാരയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

Read Also : പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത; സിഡ്നി ടെസ്റ്റിൽ ചരിത്രമെഴുതി ക്ലയർ പൊലോസക്

ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുമായി ടീമിൽ ഇടം നേടിയ പുകോവ്സ്കിക്ക് ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ വെച്ച് പരുക്കേറ്റ താരം മൂന്നാം ടെസ്റ്റിൽ വെറ്ററൻ ഓപ്പണർ ജോ ബേൺസിൻ്റെ മോശം ഫോമിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനു പകരക്കാരനായി ടീമിലെത്തുകയായിരുന്നു. സ്കോർബോർഡിൽ 6 റൺസ് മാത്രമുള്ളപ്പോൾ ഡേവിഡ് വാർണറെ നഷ്ടമായെങ്കിലും മികച്ച പ്രകടനം കാഴ്ച വെച്ച പുകോവ്ക്സി ലെബുഷെയ്നുമൊത്ത് ഓസീസ് സ്കോർ മുന്നോട്ടുനയിക്കുകയായിരുന്നു.

വ്യക്തിഗത സ്കോർ 26ൽ നിൽക്കെയാണ് പന്ത് ആദ്യം പുകോവ്സ്കിയുടെ ക്യാച്ച് നിലത്തിടുന്നത്. അശ്വിൻ്റെ പന്തിൽ താരതമ്യേന എളുപ്പമുള്ള അവസരം നഷ്ടപ്പെടുത്തിയ പന്ത് മുഹമ്മദ് സിറാജിൻ്റെ പന്തിൽ വീണ്ടും യുവതാരത്തിനു ജീവൻ നൽകി. വ്യക്തിഗത സ്കോർ 32ൽ നിൽക്കെയാണ് പുകോവ്സ്കിയ്ക്ക് രണ്ടാം ലൈഫ് ലഭിച്ചത്.

Story Highlights – Will pucovski scored fifty in his test debute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here