നിയമസഭാ തെരഞ്ഞെടുപ്പ്; 40 മണ്ഡലങ്ങളിലേക്ക് സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ബിജെപി നേതൃത്വം

BJP listed Kerala in 'd' category of states

40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. വിജയ സാധ്യതയുള്ള 40 പേരുടെ പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് അയച്ചു.

എ പ്ലസ് മണ്ഡലങ്ങളില്‍ കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. സന്ദീപ് വാര്യര്‍, സി കൃഷ്ണ കുമാര്‍ എന്നിവരും എ പ്ലസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടി.

Read Also : നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്

മുതിര്‍ന്ന നേതാക്കളും പൊതുസമ്മതരുമായ 15 പേര്‍ വിജയസാധ്യത ഏറെയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും
മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ടി.പി.സെന്‍കുമാര്‍ തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

നേമത്ത് കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകളാണ് ഉള്ളത്. ആര്‍എസ്എസ് താല്‍പര്യം ഇവിടെ ഘടകമാണ്.

തിരുവനന്തപുരം സെന്‍ട്രലില്‍ സിനിമാതാരം കൃഷ്ണകുമാര്‍, എസ്.സുരേഷ് എന്നിവരില്‍ ഒരാള്‍ക്ക് സാധ്യതയുണ്ട്. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ് വരുമ്പോള്‍ കഴക്കൂട്ടത്ത് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ.സുരേന്ദ്രന്‍ കളത്തിലിറങ്ങും. വി.മുരളീധരന്‍ വന്നാല്‍ സുരേന്ദ്രന്‍ മറ്റൊരു മണ്ഡലം തേടും. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാറശ്ശാല കരമന ജയന്‍, ആറ്റിങ്ങല്‍ ബി.എല്‍.സുധീര്‍, കുന്നത്തൂര്‍ രാജി പ്രസാദ്, ചാത്തന്നൂര്‍ ബി.ബി.ഗോപകുമാര്‍ എന്നിവരും
കരുനാഗപ്പള്ളിയില്‍ ഡോ.കെ.എസ്.രാധാകൃഷ്ണനും പരിഗണനയിലുണ്ട്. കോഴിക്കോട് നോര്‍ത്തിലാണ് എം.ടി.രമേശിന് താല്‍പര്യമെങ്കിലും ചെങ്ങന്നൂരിലാണ് പാര്‍ട്ടി പരിഗണിക്കുന്നത്. തൃപ്പൂണിത്തുറയില്‍ പി.ആര്‍.ശിവശങ്കറിനും, തൃശ്ശൂരില്‍ സന്ദീപ് വാര്യര്‍, ബി.ഗോപാലകൃഷ്ണന്‍, അനീഷ്കുമാര്‍, പുതുക്കാട് എ.നാഗേഷ് എന്നിവര്‍ക്കും സീറ്റ് മോഹമുണ്ട്. നേമം കിട്ടിയില്ലെങ്കില്‍ സുരേഷ് ഗോപി തൃശൂരില്‍ എത്തിയേക്കും.
മണലൂരില്‍ എ.എന്‍.രാധാകൃഷ്ണന്‍,
പാലക്കാട് സി.കൃഷ്ണകുമാര്‍
എന്നിവര്‍ ജോലിയാരംഭിച്ചു കഴിഞ്ഞു. പാലക്കാട് വിട്ടുവീഴ്ച വേണ്ടിവന്നാല്‍ സി.കൃഷ്ണകുമാര്‍ മലമ്പുഴയ്ക്ക് നീങ്ങും.
മഞ്ചേശ്വരത്ത് കെ.ശ്രീകാന്തിന്റെ പേരാണ് പാര്‍ട്ടി പരിഗണിക്കുന്നത്.
40 മണ്ഡലങ്ങളില്‍ ഈ മാസം ഒരു പേരിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം.

Story Highlights – bjp, kerala, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top