നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും 11 ന് തീരുമാനിക്കുക. ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക.

തൃശൂരില്‍ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കും. എ പ്ലസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

Story Highlights – Assembly elections; BJP candidates list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top