ആലപ്പുഴയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു

ആലപ്പുഴ മാന്നാൽ കടപ്രയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു. കടപ്ര സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പറമ്പിൽ മനോജിന്റെ മകൻ ഡാനിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടുനിന്ന കുട്ടിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ കളിപ്പാട്ടം കടവിന് സമീപം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആറ്റിൽ തിരച്ചിൽ നടത്തിയത്. ആറ്റിൽ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന യുവാവ് വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്തു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights – child-drowned-to-death-in-alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top