കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദനം; ഹൈക്കോടതി റിപ്പോർട്ട് തേടി

Rose symbol; BJP to High Court

കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജയിലിൽ മർദനമേറ്റതായി ആരോപണം. കേസിലെ ഒൻപതാം പ്രതി ടിറ്റോ ജെറോമിന് മർദനമേറ്റതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രതിക്കായി ഹൈക്കോടതിയിൽ നൽ‌കിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഇക്കാര്യമുള്ളത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.

ജയിലിൽ വച്ച് ടിറ്റോ ജെറോം ക്രൂരമായി മർദിക്കപ്പെട്ടതായി കരുതുന്നതായി ഹർജിയിൽ പറയുന്നു. അ​വ​ശ​നി​ല​യി​ലാ​യ ടി​റ്റോ​യെ ചി​കി​ത്സ ന​ൽ​കാ​തെ സെ​ല്ലി​ല​ട​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ ചൂണ്ടിക്കാട്ടുന്നു. ഹർജി പരി​ഗണിച്ച ഹൈക്കോടതി സിം​ഗിൾ ബെഞ്ച് അടിയന്തര നടപടിക്ക് ഉത്തരവിടുകയായിരുന്നു. ജി​ല്ലാ ജ​ഡ്ജി​യും ഡി​എം​ഒ​യും ഉ​ട​ൻ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്ത​ണമെന്ന് കോടതി നിർദേശിച്ചു. ജ​യി​ൽ ഐ​ജി നാ​ല് മ​ണി​ക്കു​മു​മ്പ് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നി​ർ​ദേ​ശി​ച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്ന് കോടതി പരാമർശിച്ചു. കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു.

Story Highlights – Kevin murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top