പ്രത്യേക ക്വാറന്റീൻ നിബന്ധന: ഇന്ത്യൻ ടീം ബ്രിസ്ബേനിലേക്ക് പോവില്ല; നാലാം ടെസ്റ്റ് സംശയത്തിൽ

India Brisbane quarantine BCCI

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം സംശയത്തിൽ. നാലാം ടെസ്റ്റ് തീരുമാനിച്ചിരിക്കുന്ന ബ്രിസ്ബേനിലേക്ക് പോവാൻ ഇന്ത്യൻ ടീം തയ്യാറല്ലെന്നറിയിച്ചതിനെ തുടർന്നാണ് നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. പ്രത്യേക ക്വാറൻ്റീൻ നിബന്ധനയെ തുടർന്നാണ് ബ്രിസ്ബേനിലേക്ക് പോകാൻ കഴിയില്ലെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചത്.

ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് ബിസിസിഐ ആരോപിക്കുന്നു. രാജ്യത്തെ പൗരന്മാർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഓസ്ട്രേലിയയിൽ എത്തിയതിനു പിന്നാലെ 14 ദിവസത്തെ പ്രത്യേക ക്വാറൻ്റീൻ താരങ്ങളും മറ്റ് ടീം അംഗങ്ങളും പൂർത്തിയാക്കിയിരുന്നു. അതിനു ശേഷം താരങ്ങളൊക്കെ ബയോ ബബിളിലാണ്. എന്നിട്ടും ബ്രിസ്ബേനിൽ പ്രത്യേകമായി ക്വാറൻ്റീനിൽ കഴിയണമെന്ന ആവശ്യം ന്യായമല്ലെന്ന് ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചു.

Read Also : ജഡേജയ്ക്ക് 4 വിക്കറ്റ്; സ്മിത്തിനു സെഞ്ചുറി: ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 338 റൺസിനു പുറത്ത്

സിഡ്നിയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുണ്ട്. പക്ഷേ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ, താരങ്ങളെ ന്യൂ സൗത്ത് വെയിൽസ്-ക്വീൻസ്‌ലാൻഡ് അതിർത്തിയിൽ കടുത്ത നിയന്ത്രണങ്ങളോടെ പാർപ്പിച്ചിരിക്കുകയാണ്. ഇത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടെന്ന് ബിസിസിഐ പറയുന്നു.

ബ്രിസ്ബേനിലെ ക്വാറൻ്റീൻ നിബന്ധനകൾ നീക്കണമെന്നാവശ്യപ്പെട്ട ബിസിസിഐയോട് രൂക്ഷമായ ഭാഷയിൽ ക്വീൻസ്‌ലാൻഡ് അധികൃതർ പ്രതികരിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജനുവരി 15നാണ് ബ്രിസ്ബേൻ ടെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.

Story Highlights – India to not travel to Brisbane if there’s hard quarantine: BCCI to CA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top