പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ പ്രതികരണവുമായി കെ.കുഞ്ഞിരാമൻ എംഎൽഎ

തെരഞ്ഞെടുപ്പ് ജോലിക്കിടെ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ പരാതിയിൽ പ്രതികരണവുമായി കെ.കുഞ്ഞിരാമൻ എംഎൽഎ. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. പ്രിസൈഡിംഗ് ഓഫീസർ പരാതി നൽകിയതായി അറിയില്ലെന്നും ഉദുമ എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടും. കാസർഗോഡ് ജില്ലാ കളക്ടറോടാണ് വിശദീകരണം തേടുക.

ഒരു വോട്ടറുടെ അവകാശം നിഷേധിക്കാൻ തുനിഞ്ഞപ്പോഴാണ് ഇടപ്പെട്ടത്. യഥാർത്ഥത്തിൽ വോട്ടറെ തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറുടെ പേരിലാണ് കേസെടുക്കേണ്ടതെന്നും കെ.കുഞ്ഞിരാമൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ജോലിക്കിടെ എംഎൽഎയും സ്ഥാനാർത്ഥികളും ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരച്ചറിയിൽ കാർഡ് പരിശോധിക്കുന്നതിനെതിരെ ഉദുമ എംഎൽകെ കുഞ്ഞിരാമനും ഇടതു സ്ഥാനാർത്ഥികളും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കാർഷിക സർവകലാശാല അധ്യാപകനും ഇടതു അധ്യാപക സംഘടനാ നേതാവുമായ ഡോ. കെ.എം ശ്രീകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Story Highlights – K. Kunhiraman MLA responds to the complaint that he threatened the presiding officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top