സാരിയിൽ ഫ്‌ളിപ്-ഫ്‌ളോപ് ചെയ്ത് പരുൾ; അമ്പരന്ന് ഇന്റർനെറ്റ് ലോകം; വിഡിയോ

parul arora flips in saree

തലകുത്തി മറിയുക എന്നത് എത്രമാത്രം ശ്രമകരമായ ഒന്നാണെന്ന് അതൊരിക്കലെങ്കിലും ചെയ്തവർക്കോ, ചെയ്യാൻ ശ്രമിച്ചവർക്കോ അറിയാം. ഈ ദൗത്യം സാരിയിൽ പൂർത്തീകരിച്ചാലോ ? പലർക്കും അത്ര ‘കംഫർട്ടബിൾ’ അല്ലാത്ത ഈ ആറ് അടി നീളമുള്ള വസ്ത്രം ചുറ്റി അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന കാര്യം ചിന്തിച്ചുനോക്കൂ…!!

ഈ സാഹസത്തിനാണ് ജിംനാസ്റ്റിക്‌സിൽ ദേശിയ തലത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ പരുൾ അറോറ മുതിർന്നിരിക്കുന്നത്.

ബാക്ക് ഫ്‌ളിപ്പ്, കാർട്ട്വീൽസ്, എന്നിവ സാരിയിൽ ചെയ്യുന്ന പരുളിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു മാസം മുൻപാണ് പരുൾ വിഡിയോ പോസ്റ്റ് ചെയ്യുന്നത്.

എന്നാൽ ഇന്ന് എഴുത്തുകാരി അപർണ ജെയ്ൻ ട്വിറ്ററിൽ ഇത് അപ്ലോഡ് ചെയ്തതോടെയാണ് വിഡിയോ വീണ്ടും തരംഗമാകുന്നത്.

ലക്ഷക്കണക്കിന് പേരാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top