Advertisement

പരിചയമില്ലാത്തവരെ കണ്ടാൽ ഇന്ത്യൻ പശു എഴുന്നേറ്റ് നിൽക്കും, ജഴ്സിപ്പശു എഴുന്നേൽക്കില്ല: പശു ശാസ്ത്ര പരീക്ഷയ്ക്കുള്ള സിലബസ് ഇതാ

January 8, 2021
Google News 2 minutes Read
National Exam Cows syllabus

പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന്ന ഓൺലൈൻ പരീക്ഷക്കുള്ള സിലബസ് പുറത്തുവിട്ട് രാഷ്ട്രീയ കാമധേനു ആയോഗ്. തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് കാമധേനു ആയോഗ് പരീക്ഷയ്ക്ക് പഠിക്കേണ്ടത് എന്തൊക്കെ വിവരങ്ങളാണെന്ന് അറിയിച്ചത്. സൈറ്റ് സന്ദർശിച്ച് പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സിലബസിൻ്റെ പിഡിഎഫ് രജിസ്റ്റർ ഡൗൺലോഡ് ചെയ്യാൻ കഴിയും.

സിലബസിലെ ഒരു പേജ്

നാടൻ പശുവും ജഴ്സിപ്പശുവും തമ്മിലുള്ള വ്യത്യാസങ്ങളാണ് പ്രധാനമായും സിലബസിൽ വരുന്നത്. 54 പേജുകളിലായി 38 പോയിൻ്റുകളാണ് സിലബസിൽ എണ്ണിപ്പറയുന്നത്. നാടൻ പശുവിനെക്കാൾ കൂടുതൽ പാല് ജഴ്സിപ്പശു നൽകുമെങ്കിലും ആ പാലിന് ഗുണം കുറവായിരിക്കുമെന്ന് സിലബസിൽ പറയുന്നു. ഇന്ത്യൻ പശുവിൻ്റെ പാലിന് നേർത്ത മഞ്ഞ നിറമാണ്. അതിൽ സ്വർണത്തിൻ്റെ അംശം ഉണ്ട്. ജഴ്സിപ്പശുവിൻ്റെ പാലിൽ അതില്ല. ഇന്ത്യൻ പശുവിൻ്റെ ചാണകവും മൂത്രവും പഞ്ചഗവ്യമായി കഴിക്കാം ജഴ്സിപ്പശുവിൻ്റെ ചാണകമോ മൂത്രമോ ഭക്ഷ്യയോഗ്യമല്ല. ഇന്ത്യൻ പശുവിന് വൃത്തി കൂടുതലാണ്. അഴുക്കുള്ള ഇടത്ത് കിടക്കാതിരിക്കാൻ മാത്രം ബുദ്ധി അവർക്കുണ്ട്. എന്നാൽ ജഴ്സിപ്പശുക്കൾ അലസരാണ്. വൃത്തി ഇല്ലാത്തവരാണ്. അവർക്ക് വേഗം അസുഖം വരും. പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ ഇന്ത്യൻ പശു എഴുന്നേറ്റ് നിൽക്കും. ജഴ്സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങൾ ഒന്നുമില്ല.

Read Also : പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന്ന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്

ചാണകത്തെപ്പറ്റി പരാമർശിക്കുന്ന ഇടത്ത് ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ ചാണകം വഹിച്ച പങ്കിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. 1984ലെ വിഷവാതക ദുരന്തത്തിൽ 20,000 ൽ കൂടുതൽ ആൾക്കാർ മരണപ്പെട്ടു. എന്നാൽ, ചാണകം മെഴുകിയ വീടുകളിൽ താമസിച്ചിരുന്നവരെ വിഷവാതകം ബാധിച്ചില്ല എന്നാണ് സിലബസിലെ അവകാശവാദം. ആഫ്രിക്കക്കാർ പതിനായിരക്കണക്കിനു വർഷത്തോളം ചാണകം വിറകായി ഉപയോഗിച്ചിരുന്നു എന്നും സിലബസ് അവകാശപ്പെടുന്നു. 18, 19 നൂറ്റാണ്ടുകളിൽ എത്തിയ ക്രിസ്ത്യൻ മിഷണറിമാരാണ് അവരെ ഈ പതിവിൽ നിന്ന് മാറ്റിയതെന്നും ഇതുവഴി വിറകിനായി അവർ കാട് കയ്യേറാൻ തുടങ്ങിയെന്നും സിലബസിൽ പറയുന്നു. ഭൂകമ്പങ്ങൾക്ക് കാരണം പശുവിനെ കൊല്ലുന്നതാണ്. പശുവിൻ്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊർജത്തെ വലിച്ചെടുക്കുന്നു. പശു മൂത്രം 100 കണക്കിന് രോഗങ്ങൾക്കുള്ള പരിഹാരമാണ് എന്നും സിലബസിൽ അവകാശപ്പെടുന്നു.

Story Highlights – Rastriya Kamdhenu Aayog releases syllabus for National Exam on Cows

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here