Advertisement

വാക്‌സിൻ വിതരണം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

January 8, 2021
Google News 2 minutes Read

രാജ്യത്ത് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കാണ് യോഗം ചേരുക. രാജ്യത്ത് ഈ മാസം 13 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻപ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ വിതരണ പദ്ധതിയ്ക്ക് സജ്ജരാകാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.

അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Story Highlights – Vaccine distribution; The Prime Minister called a meeting of the Chief Ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here