ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ്

ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മേയർ സാദിഖ് ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

നഗരത്തിൽ 30 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. കൊവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നിലവിൽ ഗുരുതരമായ സാഹചര്യമാണുള്ളതെന്നും മേയർ പറഞ്ഞു. അടിയന്തര നടപടികൾ എടുക്കാത്ത പക്ഷം സംവിധാനങ്ങൾ മതിയാകാതെ വരുമെന്നും മേയർ പറഞ്ഞു. രാജ്യത്ത് രോഗവ്യാപനം തടയാനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടപടികൾ സ്വീകരിക്കുമെന്ന് കരുതുന്നതായും മേയർ വ്യക്തമാക്കി. ലണ്ടനിൽ 27 ശതമാനം വർധിച്ചിരിക്കുകയാണ്. മാത്രമല്ല, രോഗികളുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

Story Highlights – Warning of covid outbreak in London

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top