Advertisement

വെൽഫെയർ പാർട്ടിയുമായി സഖ്യം പാടില്ല : യൂത്ത് ലീ​ഗ്

January 9, 2021
Google News 2 minutes Read
congress should team up with welfare party says youth league

വെൽഫെയർ പാർട്ടിയുമായി കോൺ​ഗ്രസ് സഖ്യം ധാരണ പാടില്ലെന്ന് യൂത്ത് ലീ​ഗ്. യുത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസാണ് കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്-വെൽഫെയർ പാർട്ടി ബന്ധം പാടില്ല. ജമാഅത്ത് ഇസ്ലാമിയുടെ നിലപാട് വർഗീയമാണ്. മത രാഷ്ട്ര വാദികളാണ് ജമാഅത് ഇസ്ലാമിയിൽ. വെൽഫെയർ പാർട്ടി വലിയ പാർട്ടി അല്ല. യുഡിഫിന്റെ നിലപാടിന് വിരുദ്ധമാണ് ജമാഅത് ബന്ധം. അത് പാർട്ടിക്ക് തന്നെ തിരിച്ചടിയാണെന്നും പികെ ഫിറോസ് വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിനിടെ സംസ്ഥാന സർക്കാരിനെയും ഫിറോസ് രൂക്ഷമായി വിമർശിച്ചു. കേരള സർക്കാർ വർഗീയ – വിഭാഗീയ പ്രചരണം നടത്തുകയാണ്. സിപിഐഎം ഒരേ സമയം ന്യുനപക്ഷ – ഭൂരിപക്ഷ വർഗീയത കളിക്കുകയാണെന്നും സ്വർണക്കടത്ത് കേസിൽ നിന്നും മുഖം രക്ഷിക്കാനാണ് ഈ വർഗീയ കളിയെന്നും ഫിറോസ് തുറന്നടിച്ചു

സിപിഐഎം എസ്ഡിപിഐ , ബിജെപി ബന്ധവം നടത്തുന്നുണ്ടെന്ന് പി.കെ ഫിറോസ് പറഞ്ഞു. മഞ്ചേശ്വരത്ത് സിപിഐഎം ലീഗിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് വോട്ട് ചെയ്തു. കൊടുവള്ളിയിലെ കാരാട്ട് മോഡൽ വോട്ട് മറിക്കൽ സിപിഐഎം പലയിടത്തും നടത്തി.

ഇടതു സർക്കാരിനെതിരായ പ്രചരണ പദയാത്ര നടത്താനും യൂത്ത് ലീ​ഗ് തീരുമാനിച്ചു. ഫെബ്രുവരി 25 മുതൽ 4 ദിവസമാണ് യുത്ത് ലീഗ് പദയാത്ര.

അതേസമയം, യുത്ത് ലീഗ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായെന്നും പി.കെ ഫിറോസ് അറിയിച്ചു. ഈ മാസം 31ന് അകം പുതിയ ജില്ലാ കമ്മറ്റികൾ നിലവിൽ വരും.

Story Highlights – congress should team up with welfare party says youth league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here