ഫയർഫോഴ്‌സിലെ പത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല ശിക്ഷ നടപടി

ഫയർഫോഴ്‌സിലെ പത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല ശിക്ഷ നടപടി. തിരുവനന്തപുരം ഓഫീസിലെ 9 പേർക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാൾക്കെതിരെയുമാണ് നടപടി. ഇവരെ തൃശൂരിലെ അക്കാദമിയിൽ കഠിന പരിശീലനത്തിനയക്കാൻ ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ ഉത്തരവിട്ടു.

സ്ത്രീയോട് മോശമായി പെരുമാറിയതിനാണ് കായംകുളം ഫയർസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഫയർഫോഴ്‌സ് ഉപകരണം കേടാക്കിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഫയർഫോഴ്‌സിൽ ആദ്യമായാണ് പുതിയ ശിക്ഷ രീതി നടപ്പാക്കുന്നത്.

Story Highlights – Department head punitive action against ten officers in the Fire Force

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top