ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലെ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാധവപുരം സ്വദേശി അരുണാണ് വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫേസ്ബുക്കില്‍ ലൈവ് ഇട്ടതിന് ശേഷമായിരുന്നു ആത്മഹത്യാശ്രമം. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
155 ദിവസത്തിലധികമായി കൊച്ചുവേളിയിലെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി പൂട്ടിയിട്ടിരിക്കുകയാണ്. തൊഴിലാളികള്‍ ജോലിയില്ലാതെ വിഷമാവസ്ഥയിലായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാധവപുരം സ്വദേശി അരുണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. നിലവില്‍ അരുണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Story Highlights – English Indian Clay Factory worker attempts suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here