ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആലപ്പുഴയിലെ കർഷകർ

കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിലെ കർഷകർ. ഇതിന്റെ ഭാഗമായി 50 ഓളം ട്രാക്ടറുകൾ നിരത്തിലിറക്കി ട്രാക്ടർ റാലി സംഘടിപ്പിച്ചു.

സിഐടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി ആലപ്പുഴയിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നുണ്ട്. ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് സിഐടിയുടെ തീരുമാനം.

Story Highlights – Farmers in Alappuzha declare solidarity with the farmers’ tree in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top