ഐപിഎലിനിടെ ഔട്ട് സ്വിങ്ങറുകൾ എറിയാൻ സ്റ്റെയിൻ സഹായിച്ചിരുന്നു: മുഹമ്മദ് സിറാജ്

കഴിഞ്ഞ ഐപിഎൽ സീസണിനിടെ ഔട്ട് സ്വിങ്ങറുകൾ എറിയാൻ തന്നെ ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയിൻ സഹായിച്ചിരുന്നു എന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഇരുവരും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരങ്ങളായിരുന്നു. ഔട്ട്സ്വിങ്ങറുകൾ എറിയാൻ താൻ വളരെ കഠിനാധ്വാനം ചെയ്തെന്നും ഇപ്പോൾ തനിക്ക് ആത്മവിശ്വസം ഉണ്ടെന്നും സിറാജ് പറഞ്ഞു.
ക്യാച്ചുകൾ പാഴാക്കുന്നത് ക്രിക്കറ്റ് കളിയിൽ സംഭവിക്കാവുന്ന കാര്യമാണെന്നും അത് കാര്യമാക്കാതെ അടുത്ത പന്തുകളിൽ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടതെന്നും സിറാജ് പറഞ്ഞു. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ രണ്ട് തവണയാണ് ഓപ്പണർ വിൽ പുകോവ്സ്കിയെ ഫീൽഡർമാർ കൈവിട്ടത്. ഇതിൽ ഒരുതവണ സിറാജായിരുന്നു ബൗളർ.
Read Also : സിഡ്നി ടെസ്റ്റ്: ഇന്ത്യയുടെ അവസാന 6 വിക്കറ്റുകൾ വീണത് 49 റൺസിന്; ഓസ്ട്രേലിയക്ക് ലീഡ്
അതേസമയം, മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ഇന്ത്യയെ ആദ്യ ഇന്നിംഗ്സിൽ 244 റൺസിനു പുറത്താക്കി 94 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയ ഓസീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ റൺസ് എടുത്തിട്ടുണ്ട്. ഡേവിഡ് വാർണർ (13), വിൽ പുകോവ്സ്കി (10) എന്നിവരാണ് പുറത്തായത്. മാർനസ് ലബുഷെയ്ൻ (34), സ്റ്റീവ് സ്മിത്ത് (12) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 36 റൺസിൻ്റെ അപരാജിതമായ കൂട്ടുകെട്ടും ഉയർത്തിയിട്ടുണ്ട്.
Story Highlights – I took help from Dale Steyn during IPL for bowling out-swingers: Mohammed Siraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here