അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽ നിന്നും രക്ഷപെടാൻ പാകിസ്ഥാൻ പയറ്റുന്നത് തരംതാണ തന്ത്രങ്ങളെന്ന് ഇന്ത്യ

അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളിൽ നിന്നും രക്ഷപെടാൻ പാകിസ്ഥാൻ പയറ്റുന്നത് തരംതാണ തന്ത്രങ്ങളാണെന്ന് ഇന്ത്യ. അന്താരാഷ്ട്ര ഭീകരന്മാരായ മസൂദ് അസറിനേയും സാക്കി-ഉർ-റഹ്മാൻ ലഖ്വിയേയും ജയിലിലിട്ടത് സാങ്കേതികമായി മാത്രമാണ്. അവർ പൂർണ സ്വന്ത്രരാണെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഭീകരരോട് പാകിസ്ഥാൻ കാണിക്കുന്ന മൃദുസമീപനം തുറന്നുകാട്ടുകയായിരുന്നു വിദേശകാര്യ വക്താവായ അനുരാഗ് ശ്രീവാസ്തവ. അടുത്ത മാസമാണ് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികൾ പാകിസ്ഥാന് നൽകിയിരിക്കുന്ന അവസാന സമയം. അന്താരാഷ്ട്ര ഫണ്ടുകളുപയോഗിച്ച് ചെയ്യേണ്ട വികസന പ്രവർത്തനങ്ങളും മാനുഷിക ക്ഷേമ പ്രവർത്തനങ്ങളും ചെയ്യാതെ ഭീകരരെ സഹായിക്കലാണ് ഇമ്രാൻഖാൻ ചെയ്യുന്നത്. ഇതിന് മറപിടിക്കാനാണ് ഭീകരരെ പിടികൂടി ജയിലിലിട്ടു എന്ന് വരുത്തി തീർക്കുന്നതെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
Story Highlights – India says Pakistan’s ploys to escape international financial agencies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here