Advertisement

ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്ഥിരീകരിച്ചു

January 9, 2021
Google News 1 minute Read

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ182 വിമാനം തകർന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു.

ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് കാണാതായത്. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഏഴ് കുട്ടികൾ ഉൾപ്പെടെ അൻപത് യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 27 വർഷം പഴക്കമുള്ള ബോയിം?ഗ് 737-500 വിമാനമാണ് എസ്‌ജെ182.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here