സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; ട്വന്റിഫോറിന് മൂന്ന് അവാർഡ്; ഫ്ളവേഴ്സിന് ഒന്ന്

28 -ാം സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു. ട്വന്റിഫോർ മൂന്നും ഫ്ളവേഴ്സ് ടിവി ഒരു അവാർഡും നേടി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡുകൾ വിതരണം ചെയ്തത്.
മികച്ച അവതാരകനുള്ള പുരസ്‌കാരം ട്വന്റിഫോർ എക്സിക്യൂട്ടീവ് എഡിറ്റർ കെആർ ഗോപികൃഷ്‌ണനും അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. കെ അരുൺ കുമാറും ഏറ്റുവാങ്ങി. മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്കാരം ന്യൂസ് എഡിറ്റർ അനുജ രാജേഷും സ്വീകരിച്ചു. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും പരിപാടിയിലെ ബേബി ശിവാനി പ്രത്യേക ജൂറി പരാമർശം നേടി.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് 2019ലെ ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തത്. ടെലിവിഷൻ പരിപാടികളിലെ നിലവാര തകർച്ച തടയാൻ ഇടപെടലുണ്ടാകണമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ വേദിയിൽ പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു.
Story Highlights – kerala state television award distributed
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!