ആഭരണങ്ങൾ കാണാതായി; സ്വർണം പൂശിയ വള മാത്രം നഷ്ടപ്പെട്ടില്ല; വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം തിരുവല്ലത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരിച്ച ചാൻ ബീവിയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ കാണാതായതാണ് സംശയത്തിന് കാരണം. സംഭവത്തിൽ ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവല്ലം വണ്ടിത്തടത്തുള്ള വീടിനുള്ളിൽ ചാൻ ബീവിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കമഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവർ ചാൻ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ദേഹത്തുണ്ടായിരുന്ന സ്വർണമാലയും വളകളും കാണാതായതാണ് മരണത്തിൽ ദുരൂഹതയ്ക്ക് കാരണം. കൈയിൽ കിടന്നിരുന്ന സ്വർണം പൂശിയ വള മാത്രം നഷ്ടപ്പെട്ടില്ല. ഇൻക്വസ്റ്റ് നടപടികളിൽ മറ്റ് സംശയങ്ങളില്ല. ചെവിയുടെ സമീപത്ത് രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മരണ ശേഷം സ്വർണം മാറ്റിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Story Highlights – Murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top