കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ

ഡൽഹി അതിർത്തിയായ സിംഗുവിൽ കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ. പഞ്ചാബിൽ നിന്നുള്ള കർഷകൻ അമരീന്ദർ സിംഗ് (40) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ കർഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാലായി.

ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. വിഷം കഴിച്ച് അവശനിലയിലായ അമരീന്ദർ സിംഗിനെ ഉടൻ തന്നെ സോനെപട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പഞ്ചാബിലെ ഫട്ടേഹ്ഗട്ട് സ്വദേശിയാണ് അമരീന്ദർ സിംഗ്.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ ഒരു മാസത്തിലേറെയായി കർഷക സമരം തുടരുകയാണ്. നവംബർ 26നാണ് സമരം ആരംഭിച്ചത്. കേന്ദ്രവുമായി എട്ട് തവണ ചർച്ച നടത്തിയിട്ടും പരാജയമായിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷക സംഘടനകൾ.

Story Highlights – Punjab farmer dies by suicide at Singhu border protest site

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top