യുഡിഎഫ് നേതാക്കള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നീ യുഡിഎഫ് നേതാക്കള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.
ക്രൈസ്തവ സഭകളുടെ പിന്തുണ തേടിയാണ് യുഡിഎഫ് നേതാക്കള്‍ എത്തിയത്. ന്യൂനപക്ഷ അവകാശ വിഷയങ്ങളില്‍ സഭ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നങ്ങളില്‍ ഇടപെടാം എന്ന് യുഡിഎഫ് നേതാക്കള്‍ വാക്ക് നല്‍കി.
Read Also : കോണ്‍ഗ്രസിലെ പുനഃസംഘടനയും യുഡിഎഫ് വിപുലീകരണവും; എഐസിസി ജനറല്‍ സെക്രട്ടറി കേരളത്തില്‍
കോണ്‍ഗ്രസ് മുസ്ലിം ലീഗിന് വഴങ്ങുന്നുവെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ക്ക് ഇടയില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് പരാജയം സംഭവിച്ചതെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിഗമനം. നേരത്തെ എഐഐസിസി അംഗം താരിഖ് അന്‍വര്‍ ക്രൈസ്തവ സഭകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights – udf, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here