Advertisement

ബലാകോട്ട് വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നതായി സമ്മതിച്ച് പാകിസ്താന്റെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍

January 10, 2021
Google News 2 minutes Read
India Balakot airstrikes pakistani

2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നതായി സമ്മതിച്ച് പാക്കിസ്താന്റെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍. ചാനല്‍ ചർച്ചക്കിടെയായിരുന്നു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ സഫര്‍ ഹിലാലി ഇക്കാര്യം തുറന്നു സമ്മതിച്ചത്. ടിവി ചർച്ചകളില്‍ സ്ഥിരമായി പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗം വിശദീകരിക്കുന്നത് ഇദ്ദേഹമാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം യുദ്ധ നടപടിയായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ശക്തമായ നടപടി സ്വീകരിക്കാതിരുന്ന പാക്കിസ്ഥാന്‍ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ചു. പാക് വ്യോമസേനയുടെ ആക്രമണം സൈനിക ഇതര സ്വഭാവത്തിലുള്ളതായിരുന്നുവെന്ന അവകാശവാദത്തെയും അദ്ദേഹം ഖണ്ഡിച്ചു. സൈനിക ആസ്ഥാനമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും എന്നാല്‍ കാല്പന്തു കളിക്കുന്ന സ്ഥലത്താണ് ബോംബുകള്‍ വീണതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രതികരണം ദുർബലമായിരുന്നുവെന്നും വീണ്ടും ആക്രമണം നടത്തുമെന്ന് ഇന്ത്യ പറയുന്നത് ഇതുകൊണ്ടാണെന്നും സഫര്‍ ഹിലാലി കൂട്ടിച്ചേർത്തു.

Story Highlights – India killed over 300 in Balakot airstrikes, claims former Pakistani diplomat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here