നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിച്ചിട്ടില്ലെന്ന് ജോസ് കെ മാണി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. നീക്കുപോക്കുകള്‍ അപ്പോഴുണ്ടാകും. എംപി സ്ഥാനം രാജി വച്ചത് ധാര്‍മികതയാലാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പൂര്‍ണ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രശ്‌നത്തിനും മുന്നണിയില്‍ പരിഹാരമുണ്ടെന്നും ജോസ് കെ മാണി.
അതേസമയം എന്‍സിപിയില്‍ ഭിന്നതയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ടി പി പീതാംബരന്‍ മാസ്റ്ററുടെ അഭിപ്രായത്തില്‍ ദുരര്‍ത്ഥം കാണേണ്ടതില്ല. മുന്നണി മാറാനുള്ള സാഹചര്യമില്ലെന്നും അവഗണന നേരിട്ടെന്ന അഭിപ്രായം ഇല്ലെന്നും എ കെ ശശീന്ദ്രന്‍.
എല്‍ഡിഎഫില്‍ തുടരാന്‍ ശരത് പവാര്‍ നിര്‍ദേശിച്ചതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും വ്യക്തമാക്കി. എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കും. നിലവിലുള്ള നാല് സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വിടുന്നത് ചിന്തിട്ടില്ലെന്നും ടി പി പീതാംബരന്‍ വ്യക്തമാക്കി. എന്‍സിപി സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കില്ലെന്നും ടി പി പീതാംബരന്‍. സിറ്റിംഗ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നത് യുക്തിരഹിതമാണ്. പുതിയ പാര്‍ട്ടികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ വിട്ടുകൊടുക്കേണ്ടത് എന്‍സിപി മാത്രമല്ലെന്നും യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിലില്ലെന്നും ടി പി പീതാംബരന്‍ പറഞ്ഞു.
Story Highlights – jose k mani, ncp, a k saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here