കടയ്ക്കാവൂര്‍ പോക്‌സോ കേസ്; എഫ്‌ഐആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വീഴ്ചയെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ദുരൂഹത ആരോപിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.സുനന്ദ. എഫ്.ഐ.ആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വീഴ്ചയെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ട്വന്റി ഫോറിനോട് പറഞ്ഞു. കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍.
കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകന്‍ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരന്‍ അമ്മയ്‌ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ദുരൂഹത സംശയിച്ചു തുടങ്ങിയത്.
Read Also : തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കേസുമായി ബന്ധപ്പെട്ടു കടയ്ക്കാവൂര്‍ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറില്‍ വിവരം തന്നയാള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗണ്‍സിലിംഗ് മാത്രമാണ് നല്‍കിയതെന്നും ചെയര്‍പേഴ്‌സണ്‍.
വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന്റെ വാശി തീര്‍ത്തതാണ് സംഭവമെന്ന് യുവതിയുടെ മാതാപിതാക്കളും പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് യുവതിയുടെ മാതാപിതാക്കളുടെ തീരുമാനം.
Story Highlights – pocso case, thiruvananthapuram