Advertisement

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

January 10, 2021
Google News 1 minute Read

സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വാക്സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights – Pulse polio immunization postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here