യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി കവിത സമർപ്പിച്ച് ശ്രീകുമാരൻ തമ്പി: വിഡിയോ

ഗാനഗന്ധർവൻ കെജെ യേശുദാസിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി കവിത സമർപ്പിച്ച് ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാരൻ തമ്പി ജന്മപുണ്യം എന്ന തൻ്റെ കവിത ചൊല്ലി സമർപ്പിച്ചത്. യേശുദാസിന് അദ്ദേഹം ജന്മദിനാശംസകളും നേർന്നു.
വർഷങ്ങൾക്കു മുൻപ് താൻ യേശുദാസിനെപ്പറ്റി എഴുതിയ കവിതയാണ് ഇതെന്ന് ശ്രീകുമാരൻ തമ്പി വിഡിയോയിൽ പറയുന്നു. 14 വരികളാണ് ഉള്ളത്. മുൻപ് ഒരാൾ ഈ കവിത പാടിയിട്ടുണ്ടെന്നും അന്ന് കവിതയിൽ അക്ഷരത്തെറ്റ് വന്നിരുന്നു എന്നും ശ്രീകുമാരൻ തമ്പി വിഡിയോയിലൂടെ പറയുന്നു.
ഇന്ന് 81ആം പിറന്നാൾ ആഘോഷിക്കുന്ന യേശുദാസിന് നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചത്.
Story Highlights – Sreekumaran Thampi dedicates a poem to Yesudas on his birthday
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here