രാജ്യദ്രോഹക്കേസ്: നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം ചോദിച്ച പൊലീസിനെതിരെ ബോംബേ ഹൈക്കോടതി

രാജ്യദ്രോഹക്കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം ചോദിച്ച പൊലീസിനെതിരെ ബോംബേ ഹൈക്കോടതി. കങ്കണയെയും സഹോദരി രംഗോലി ചാന്ദലിനെയും ജനുവരി 25 വരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.
സോഷ്യൽ മീഡിയയിൽ കലാപം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റിട്ടതിനാണ് കങ്കണയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ബാന്ദ്ര പൊലീസാണഅ കേസെടുത്തത്. അഭിഭാഷകൻ റിസ്വാൻ മെർചന്റിന്റെ പരാതിയിലാണ് കേസ്.
തുടർന്ന് കങ്കണ ചോദ്യം ചെയ്യലിനായി ബാന്ദ്ര സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം ജോലി സംബന്ധമായ ആവശ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. തുടർന്ന് ബാന്ദ്ര പൊലീസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് കാണിച്ച് കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണിക്കവെയാണ് താരത്തെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് പൊലീസ് ആവശ്യം ഉന്നയിച്ചത്.
എന്നാൽ രണ്ട് മണിക്കൂർ കിട്ടിയിട്ടും ചോദ്യം ചെയ്ത് കഴിഞ്ഞില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇനിയും എത്ര മണിക്കൂർ കൂടി വേണ്ടി വരുമെന്ന് ചോദിച്ച കോടതി പൊലീസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു.
Story Highlights – Bombay HC asks Bandra Police to not call Kangana Ranaut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here