രാജ്യത്ത് നാല് വാക്സിന് കൂടി ഉടൻ അനുമതി നൽകും : പ്രധാനമന്ത്രി

രാജ്യത്ത് നാല് വാക്സിന് കൂടി ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനുകൾ തെരഞ്ഞെടുത്തത് നടപടിക്രമം പാലിച്ചായിരുക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്സിനുകൾക്ക് ശാസ്ത്രീയാനുമതി ലഭിച്ചു.
ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഷീൽഡ് വാക്സിനായി കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരേ മനസ്സോടെ നീങ്ങണമെന്ന് യോഗത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.
വാക്സിൻ 200 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് സെറം ഇന്സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. കേന്ദ്രം വാക്സിൻ വാങ്ങി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ട വാക്സിനേഷൻ മുൻനിര പോരാളികൾക്കാകും വിതരണം ചെയ്യുക.
Story Highlights – center gives nod for four more covid vaccines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here