കടയ്ക്കാവൂർ പോക്സോ കേസ് : കുട്ടിയെ കൗൺസിലിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ട്വൻ്റിഫോറിന്

cwc committee report 24

തിരുവനന്തപുരം കടയ്ക്കാവൂരിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കുട്ടിയെ കൗൺസിലിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ട്വൻ്റിഫോറിന് ലഭിച്ചു. പൊലീസ് കേസെടുത്തത് തന്‍റെ നിര്‍ദേശപ്രകാരമല്ലെന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വാദം പൊളിഞ്ഞു. കേസില്‍ ദക്ഷിണമേഖല ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും തുടങ്ങി.

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ ഇന്നലെ പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പൊലീസ് കേസെടുത്തതിന് ശേഷം കുട്ടിയെ കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയെന്നായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ വിശദീകരണം. എന്നാല്‍ കേസെടുക്കാനുള്ള ശുപാര്‍ശയും കുട്ടിയുടെ കൌണ്‍സിലിംഗ് റിപ്പോര്‍ട്ടും പോലീസിന് കൈമാറിയത് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ തന്നെയെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. തെളിവുകള്‍ പുറത്ത് വന്നതോടെ ചെയര്‍പേഴ്സണ്‍ന്‍റെ വാദം പൊളിഞ്ഞു. കൌണ്‍സിലിംഗില്‍ അമ്മയ്ക്കെതിരെ കുട്ടി മൊഴി നല്‍കിയതായും സിഡബ്ല്യുസി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നവംബര്‍ 13നാണ് കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇതില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് നവംബര്‍ 30ന് ചെയര്‍പേഴ്സസണ്‍ അഡ്വ.എന്‍ സുനന്ദ റിപ്പോര്‍ട്ട് കടയ്ക്കാവൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.ഇതിന് ശേഷം ഡിസംബര്‍ 18നാണ് പോലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്. കേസില്‍ ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി.കടയ്ക്കാവൂർ എസ്.ഐയിൽ നിന്ന് ഐ ജി വിവര ശേഖരണം നടത്തി.കേസ്ഫയൽ അടക്കം മുഴുവൻ രേഖകളും നാളെ കൈമാറും.രണ്ടാം ഘട്ടമായിരിക്കും നേരിട്ടുള്ള തെളിവ് ശേഖരണം പൊലീസിന് വീഴ്ചയെന്ന ആരോപണമടക്കം ഐ.ജി പരിശോധിയ്ക്കും.

അതേസമയം, അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി.അതിനിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരെയും ഗുരുതര വിമർശനവുമായി യുവതിയുടെ പിതാവ് രംഗത്തെത്തി.പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അറിഞ്ഞു കൊണ്ടാണ് കേസ് കെട്ടിച്ചമച്ചതെന്നും പിതാവ് ആരോപിച്ചു. നീതി ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Story Highlights – kozhikode child welfare committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top