കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ; മാർച്ച് കണ്ണൂരിൽ നിന്ന് പുറപ്പെട്ടു

Farmers Kerala kannur protest

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് കണ്ണൂരിൽ നിന്ന് പുറപ്പെട്ടു. കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തു. സുപ്രീം കോടതിയെ ഉപയോഗിച്ച് കർഷക സമരത്തെ നേരിടാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എസ് രാമചന്ദ്രൻപിള്ള ആരോപിച്ചു. 

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് നേതൃത്വം നൽകുന്ന റാലി ജനുവരി 14ന് ഷാജഹാൻപൂർ സമരകേന്ദ്രത്തിൽ എത്തിച്ചേരും. ഡൽഹിയിൽ സമരത്തിന് കെ എൻ ബാലഗോപാലും കെ കെ രാഗേഷ് എംപിയും നേതൃത്വം നൽകും. 500 പേരുമായുള്ള അടുത്ത സംഘം ഈ മാസം 21 ന് കേരളത്തിൽ നിന്ന് പുറപ്പെട്ട് 24 ന് ഡൽഹിൽ എത്തും.

Story Highlights – Farmers from Kerala left from kannur to take part in farmers’ protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top